Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adalat On 13th

Kannur

പ്ര​ത്യേ​ക ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് 13ന്

​ത​ല​ശേ​രി: കോ​ട​തി​ക​ളി​ലെ കേ​സു​ക​ളും കോ​ട​തി​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പു​ള്ള ത​ർ​ക്ക​ങ്ങ​ളും വേ​ഗ​ത്തി​ലും ചെ​ല​വി​ല്ലാ​തെ​യും സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി ജി​ല്ല​യി​ൽ 13ന് ​പ്ര​ത്യേ​ക ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും.

ദേ​ശീ​യ നി​യ​മ​സേ​വ​ന അഥോ​റി​റ്റി​യു​ടെ​യും സം​സ്ഥാ​ന നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അഥോ​റി​റ്റി​യു​ടെ​യും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​ക​ളു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ത​ല​ശേ​രി, ക​ണ്ണൂ​ർ, ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ, കൂ​ത്തു​പ​റ​മ്പ് എ​ന്നീ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി അ​ദാ​ല​ത്ത് ന​ട​ക്കും.

മോ​ട്ടോ​ർ വാ​ഹ​ന അ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ൾ, ചെ​ക്ക് മ​ട​ങ്ങി​യ കേ​സു​ക​ൾ, ബാ​ങ്ക് വാ​യ്പ കു​ടി​ശി​ക​ക​ൾ, സാ​മ്പ​ത്തി​ക ത​ർ​ക്ക​ങ്ങ​ൾ, ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന ക്രി​മി​ന​ൽ കേ​സു​ക​ൾ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ, വി​വി​ധ സി​വി​ൽ കേ​സു​ക​ൾ, തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ, വൈ​ദ്യു​തി-​ജ​ല ബി​ൽ കു​ടി​ശി​ക​ക​ൾ, വി​വാ​ഹ​മോ​ച​നം ഒ​ഴി​കെ​യു​ള്ള കു​ടും​ബ ത​ർ​ക്ക​ങ്ങ​ൾ എ​ന്നി​വ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.

ലോ​ക് അ​ദാ​ല​ത്തി​ലൂ​ടെ ഒ​ത്തു​തീ​ർ​പ്പാ​കു​ന്ന കേ​സു​ക​ളി​ൽ അ​ട​ച്ച കോ​ട​തി ഫീ​സ് നി​യ​മ​പ്ര​കാ​രം പൂ​ർ​ണ​മാ​യി തി​രി​കെ ല​ഭി​ക്കും. ദീ​ർ​ഘ​കാ​ല​മാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ലും ശാ​ശ്വ​ത​മാ​യും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ലോ​ക് അ​ദാ​ല​ത്ത് ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​ണെ​ന്ന് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up